Friday 15 January 2021 09:31 AM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവൾക്ക് ജാഫർ ഇടുക്കിയുടെ സ്നേഹമുത്തം! 25–ാം വിവാഹവാർഷികം ആഘോഷമാക്കി ‘ഗാന്ധി സ്ക്വയർ’ടീം: വിഡിയോ

jafar

നടൻ ജാഫർ ഇടുക്കിയുടെ 25–ാം വിവാഹവാർഷികം ആഘോഷമാക്കി ‘ഗാന്ധി സ്ക്വയർ’ ടീം. ആഘോഷത്തിനായി താരത്തിന്റെ ഭാര്യ സിമി, മകൻ മുഹമ്മദ്‌ അൻസാഫ് എന്നിവർ സെറ്റിൽ എത്തിയിരുന്നു.

നാദിർഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ചിത്രമാണ് ‘ഗാന്ധി സ്ക്വയർ’. ചിത്രത്തില്‍ ജാഫറും പ്രധാന വേഷത്തിൽ ഉണ്ട്.

നാദിർഷ, ജയസൂര്യ, തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ആഘോഷം. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമർ അക്ബർ അന്തോണി സിനിമയിലെ ടെക്നിക്കൽ ക്രൂ തന്നെയാണ് പുതിയ ചിത്രത്തിന്റെയും പിന്നണിയിൽ പ്രവർത്തിക്കുന്നത്. ഇൗ സിനിമയുടെ തിരക്കഥ എഴുതുന്നത് സുരേഷ് വാരനാടാണ്. ‌ചലച്ചിത്ര താരം അരുൺ നാരായണിന്റെ പ്രൊഡക്‌ഷൻ ഹൗസാണ് ചിത്രം നിർമിക്കുന്നത്.