Wednesday 13 January 2021 09:58 AM IST : By സ്വന്തം ലേഖകൻ

‘പെരിയാറേ...പെരിയാറേ...’! ഭാര്യയോടൊപ്പം ചേർന്ന് പാടി ജഗതി: മനോഹരം ഈ വിഡിയോ

jagathy

മലയാളത്തിന്റെ മഹാനടൻ ജഗതി ശ്രീകുമാർ വാഹനാപകടത്തെത്തുടർന്ന് ഏറെക്കാലമായി സിനിമയിൽ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ എഴുപതാം പിറന്നാൾ. സിനിമാ – പ്രേക്ഷക ലോകം അദ്ദേഹത്തിന് ആശംസകള്‍ നേർന്ന് പിറന്നാൾ ആഘോഷമാക്കിയിരുന്നു.

ഇപ്പോഴിതാ, ഭാര്യയോടൊപ്പം ചേർന്ന് പ്രിയതാരം മനോഹരമായ ഒരു ഗാനം ആലപിക്കുന്നതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

‘പെരിയാറേ...’എന്ന സൂപ്പർഹിറ്റ് ഗാനമാണ് ഇരുവരും ചേർന്ന് ആലപിക്കുന്നത്.