Saturday 28 March 2020 10:28 AM IST : By സ്വന്തം ലേഖകൻ

‘ലണ്ടൻ നിലച്ചു, ഒരു മുറിയിൽ ഭയന്ന് കഴിയുന്ന എന്റെ മകളെ രക്ഷിക്കാൻ എനിക്കാകുമോ’ ? ആശങ്കയോടെ ജയരാജ്

jayaraj

കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാഴ്ത്തവേ, മകളക്കുറിച്ചുള്ള ആശങ്കയോടെ സംവിധായകൻ ജയരാജ്. അദ്ദേഹം മകളെക്കുറിച്ച് ഒരു മാധ്യമത്തിൽ കുറിച്ചത് ഇതിനോടകം വൈറൽ ആണ്.

‘‘എന്റെ മകൾ ധനുവിനെ ലണ്ടനിലേക്ക് ഞാനിന്നലെയും വിളിച്ചിരുന്നു. അവളുടെ ഹോസ്റ്റലിൽ ആകെ നാല് പേർ മാത്രം. ഒരു മുറിയിൽ ഭയന്ന് കഴിയുന്ന എന്റെ മകളെ രക്ഷിക്കാൻ എനിക്കാകുമോ ? ലണ്ടൻ നിലച്ചു കഴിഞ്ഞു. 8,077 പേർക്ക് കോവിഡ്. 422 പേർ മരിച്ചു’’.– അദ്ദേഹം പറയുന്നു.