Tuesday 10 December 2019 03:51 PM IST : By സ്വന്തം ലേഖകൻ

ജയറാമിന് ഇന്ന് പിറന്നാൾ! അപ്പായ്ക്ക് ജൻമദിനാശംസകള്‍ നേർന്ന് കാളിദാസും മാളവികയും

jayaram

മലയാളത്തിന്റെ കുടുംബനായകൻ ജയറാമിന്റെ പിറന്നാൾ ആണ് ഇന്ന്. അപ്പായ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരത്തിന്റെ മക്കളായ കാളിദാസും മാളവികയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റുകൾ ഇതിനകം വൈറൽ ആണ്. കുഞ്ചാക്കോ ബോബനും ജയറാമിന് ആശംസകൾ നേർന്നിട്ടുണ്ട്.

ജയറാമിനൊപ്പമുള്ള തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കാളിദാസും മാളവികയും അപ്പായ്ക്ക് ആശംസകൾ കുറിച്ചത്.

ഇപ്പോൾ മലയാളത്തിൽ ചെറിയ ഇടവേള എടുത്ത്, തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലാണ് ജയറാം. മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിൽ പ്രധാന വേഷത്തിൽ ജയറാം ഉണ്ട്.