Monday 01 June 2020 11:11 AM IST : By സ്വന്തം ലേഖകൻ

‘നീല്‍ നീല്‍...’! ‘നമോ’യിലെ വിഡിയോ ഗാനം എത്തി

jayaram

ജയറാം നായകനാവുന്ന സംസ്കൃത സിനിമ ‘നമോ’യിലെ വിഡിയോ ഗാനം എത്തി. ‘നീല്‍ നീല്‍...’ എന്നാരംഭിക്കുന്ന ഈ സംസ്കൃത ഗാനം ഈണം നല്‍കി ആലപിച്ചിരിക്കുന്നത് പ്രശസ്ത ഭജന്‍ സംഗീതജ്ഞന്‍ അനൂപ് ജലോട്ടയാണ്. വരികള്‍–പ്രശാന്ത് കൃഷ്ണന്‍. മോഹന്‍ലാല്‍ ആണ് ഫേസ്ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്.

കൃഷ്ണ-കുചേല കഥയാണ് ചിത്രം പറയുക. കുചേലന്റെ വേഷത്തിലാണ് ജയറാം എത്തുന്നത്. കഥാപാത്രത്തിനു വേണ്ടി 20 കിലോ ശരീരഭാരം കുറച്ചിരുന്നു അദ്ദേഹം. ചിത്രം സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്. തിരക്കഥ – യു.പ്രസന്നകുമാര്‍, ഡോ: മഹേഷ് ബാബു. ഛായാഗ്രഹണം എസ്.ലോകനാഥന്‍. എഡിറ്റിംഗ് ബി ലെനിന്‍. നിര്‍മ്മാണം അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.