Wednesday 23 September 2020 10:12 AM IST : By സ്വന്തം ലേഖകൻ

8 മാസത്തെ ക്വാറന്റീനും പണിയില്ലാത്ത 7 മാസവും! ചിത്രം പങ്കുവച്ച് ജയറാം: പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

jayaram

അടുത്തിടെ ലുക്കിലും ഗെറ്റപ്പിലും വന്‍ മേക്കോവറിലാണ് മലയാളത്തിന്റെ പ്രിയനായകൻ ജയറാം. മികച്ച വർക്കൗട്ടിലൂടെ ശരീര ഭാരം കുറച്ച്, സാൾട്ട് ആൻഡ് പെപ്പർ ലുക്കില്‍ താരം തന്റെ ആദ്യ തെലുങ്കു പടത്തിൽ എത്തിയത് ആരാധകർ ആഘോഷമാക്കിയിരുന്നു.

അടുത്ത കാലത്തായി ജിമ്മില്‍ നിന്നുള്ള തന്റെ കൂടുതൽ ചിത്രങ്ങൾ ജയറാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം താരം ഫെയ്സ്ബുക്കില്‍ പങ്കുവച്ച വർക്കൗട്ടിനിടെ പകർത്തിയ ചിത്രവും അതിന്റെ കുറിപ്പുമാണ് സോഷ്യൽ മീഡിയയില്‍ വൈറൽ. 8 months of quarantine and 7 months of unemployment എന്ന രസികന്‍ കുറിപ്പാണ് താരം ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിലവിൽ മണിരത്നത്തിന്റെതുൾപ്പടെ വിവിധ ഭാഷകളിൽ വൻ ചിത്രങ്ങളുടെ ഭാഗമാണ് ജയറാം.