Friday 20 April 2018 05:37 PM IST

പ്രണയത്തിന്റെ മുപ്പതാം വർഷത്തിൽ ജയറാമും പാർവതിയും; ചിത്രങ്ങൾ കാണാം

Sreekanth Kalarikkal

Senior Photographer

jayaram, ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

പ്രണയത്തിന്റെ സംഗീതമാണ് ജയറാമിന് പാർവതി. കഴിഞ്ഞ മുപ്പത് വർഷങ്ങളായി ആ പ്രണയം പകരുന്ന തണുപ്പിലും തണലിലുമാണ് ജയറാമിന്റെ ജീവിതം. വിടർന്ന കണ്ണുകളിൽ ചിരിയൊളിപ്പിച്ച നായികയോട് തോന്നിയ ആരാധന. അ‌ത് ജയറാമിന്റെ മനസ്സിൽ ഇഷ്ടമായും പ്രണയമായും വളർന്നു. ആ പ്രണയത്തിന്റെ ഇഴയകലാത്ത കരുത്തുമായാണ് ജീവിത യാത്രയിൽ ജയറാം പാർവതിയുടെ ​കൈ പിടിച്ചത്. അ‌ങ്ങനെ സിനിമയിലെ നായികാ നായകൻമാർ ജീവിതത്തിന്റെ വെള്ളിത്തിരയിലും ഹിറ്റ് ​​​​ജോഡികളായി. വനിതയ്ക്ക് നൽകിയ പ്രത്യേക ഫോട്ടോ ഷൂട്ടിലും മുപ്പത് കഴിഞ്ഞിട്ടും മങ്ങാത്ത പ്രപണയത്തിന്റെ അ‌ഗ്നി ഇരുവരുടെയും മുഖത്ത് തിളക്കം പകരുന്നുണ്ടായിരുന്നു.

1.

jay_parv തങ്ങളുടെ പ്രണയ ജീവിതത്തിന്റെ മുപ്പതാം വർഷത്തിൽ മകൻ കാളിദാസ് മലയാളത്തിൽ ആദ്യമായി നായകനായി അരങ്ങേറുന്നതിന്റെ ഇരട്ടി സന്തോഷത്തിലാണ് ജയറാമും പാർവതിയും

2. 

jay_1 അശ്വതി എന്നാണ് ജയറാം പാർവതിയെ വിളിക്കുന്നത്. ഭാര്യയെക്കുറിച്ചു പറയുമ്പോൾ ഇപ്പോഴും ജയറാമിന്റെ വാക്കുകളിൽ ഒരു കാമുകൻ ഒളിച്ചു കളിക്കുന്നു