Tuesday 10 May 2022 08:59 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ജീവിതത്തിലെ സ്ത്രീകൾ രണ്ടു പേരും തിളങ്ങുന്നത് കാണുന്നതിൽ അഭിമാനമുണ്ട്’: അമ്മയ്ക്കൊപ്പം മാളവികയും...

jayaram

കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോയില്‍ മലയാളത്തിലെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളായ പാർവതി റാമ്പിൽ ചുവടുവെച്ചതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാർവതിക്കൊപ്പം ജയറാം–പാർവതി ദമ്പതികളുടെ മകളായ മാളവികയും റാമ്പിൽ എത്തിയിരുന്നു.

ഇപ്പോഴിതാ, പാർവതിയുടെയും മാളവികയുടെയും റാമ്പിൽ നിന്നുള്ള ചിത്രങ്ങൾ ജയറാം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതാണ് വൈറൽ.

‘എന്റെ ജീവിതത്തിലെ സ്ത്രീകൾ രണ്ടുപേരും തിളങ്ങുന്നത് കാണുന്നതിൽ എനിക്ക് അഭിമാനമുണ്ട്’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ജയറാം കുറിച്ചിരിക്കുന്നത്.

ഹാൻഡ്‌ലൂം കസവ് സാരി ധരിച്ചാണ് പാർവതി റാമ്പിലെത്തിയത്. കയ്യടികളോടെയാണ് സദസ്സ് പാർവതിയെ വരവേറ്റത്.

പാർവതിയെ കൂടാതെ ട്രാൻസ് ആക്ടിവിസ്റ്റുകൾ, ഭിന്നശേഷിക്കാർ, വീട്ടമ്മമാർ, കുട്ടികൾ, പ്രായമായവർ, ദേശീയ തലത്തിൽ പ്രശസ്തരായ പ്രൊഫഷണൽ മോഡലുകൾ എന്നുതുടങ്ങി 250ലധികം മോഡലുകൾ റാമ്പിൽ അണിനിരന്നിരുന്നു.

തിരുവനന്തപുരത്തെ കനകക്കുന്ന് പാലസിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ഷോ.