Thursday 21 October 2021 02:12 PM IST : By സ്വന്തം ലേഖകൻ

‘വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കൽ കൂടി...’: ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് ജയറാം

jayaram

ജയറാമിനെയും മീരാജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ജയറാം സെറ്റിലെത്തിയത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള, സത്യന്‍ അന്തിക്കാടുമൊന്നിച്ചുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ജയറാം.

‘വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കൽ കൂടി... Happy to be back with this amazing team once again! !’ എന്ന കുറിപ്പോടെയാണ് ജയറാം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെതാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം എസ് കുമാര്‍. സംഗീതം വിഷ്‍ണു വിജയ്.