Saturday 04 April 2020 10:57 AM IST : By സ്വന്തം ലേഖകൻ

ഒന്നു മയത്തില്‍ തേക്കടീ, നിന്റെ അച്ഛനല്ലേ ഞാന്‍! നിന്റെ അത്രയും ഭാഗത്തെ വൃത്തികേട് മാറിയെന്ന് ചാക്കോച്ചന്‍: ജയസൂര്യയുടെ പോസ്റ്റ് വൈറല്‍

jayasurya

ലോക്ക് ഡൗണ്‍ ദിനങ്ങളിലെ, മകള്‍ക്കൊപ്പമുള്ള മനോഹരനിമിഷങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ജയസൂര്യ. മകള്‍ വേദയ്‌ക്കൊപ്പം സ്റ്റോണ്‍ പേപ്പര്‍ സിസേഴ്‌സ് കളിക്കുന്നതിന്റെയും കളിയില്‍ തോറ്റ തന്റെ മുഖത്ത് മകള്‍ കരിമഷി പുരട്ടുന്നതിന്റെയും വിഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഒന്നു മയത്തില്‍ തേക്കടീ, നിന്റെ അച്ഛനല്ലേ ഞാന്‍ എന്നു താരം മകളോടു പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.


വിഡിയോ ഇതിനോടകം വൈറലാണ്. ജയസൂര്യയുടെ അടുത്ത സുഹൃത്തായ കുഞ്ചാക്കോ ബോബനും വിഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. നിന്റെ മുഖത്തെ അത്രയും ഭാഗത്തെ വൃത്തികേട് മാറിക്കിട്ടിയെന്നായിരുന്നു ചാക്കോച്ചന്‍ കമന്റിട്ടത്.
മകളോടൊപ്പമുള്ള രസികന്‍ വിഡിയോകളും ചിത്രങ്ങളും ജയസൂര്യ മുന്‍പും പങ്കുവച്ചിട്ടുണ്ട്.