Tuesday 03 December 2019 09:49 AM IST : By സ്വന്തം ലേഖകൻ

സുപ്രിയയുടെ ‘താടിക്കാരനെ’ കൊരങ്ങാ എന്ന് വിളിച്ച് ജയസൂര്യ! ‘ഒന്ന് കൂടണ്ടേ’ എന്ന് പൃഥ്വിയും! പോസ്റ്റ് വൈറൽ

supriya

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യങ്ങളാണ് മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജും ഭാര്യ സുപ്രിയയും. തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പൃഥ്വിയോടൊപ്പമുള്ള തന്റെ പുതിയ സെൽഫി പങ്കുവച്ച് സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പും അതിന് പൃഥ്വിയുടെ പ്രിയ സുഹൃത്തും നടനുമായ ജയസൂര്യ നൽകിയ കമന്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

പ്രിഥ്വിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച്, ‘രണ്ട് മാസമായി വീട്ടിൽ നിന്ന് പോയ ഈ താടിക്കാരനെ മിസ് ചെയ്യുന്നു’ എന്നാണ് സുപ്രിയ കുറിച്ചത്.

ഈ ചിത്രത്തിന് ‘ടാ താടി കുരങ്ങാ’ എന്നാണ് ജയസൂര്യ കമന്റിട്ടത്. ഇതിന് മറുപടിയായി ‘ഒന്ന് കൂടണ്ടേ’ എന്ന് പൃഥ്വിരാജും റിപ്ലേ ചെയ്തു. ഈ രസികൻ സംഭവം ആരാധകരും ഏറ്റെടുത്തു.

ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ‘ഡ്രൈവിംഗ് ലൈസൻസ്’ ആണ് പൃഥ്വിയുടെ പുതിയ ചിത്രം. ‘അയ്യപ്പനും കോശിയും’ ആണ് ചിത്രീകരണം പുരോഗമിക്കുന്ന താരത്തിന്റെ മറ്റൊരു ചിത്രം.