Friday 27 November 2020 12:58 PM IST : By സ്വന്തം ലേഖകൻ

അമര്‍ അക്ബർ അന്തോണിക്കു ശേഷം നാദിർഷയും ജയസൂര്യയും ഒന്നിക്കുന്ന ‘ഗാന്ധി സ്ക്വയര്‍’ ; നമിതാ പ്രമോദ് നായിക

jaya

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് ഗാന്ധി സ്്ക്വയർ എന്ന് പേരിട്ടു. സിനിമയുടെ സ്വിച്ചോൺ കൊച്ചിയില്‍ വച്ച് നടക്കും. മനോരമ ഓൺലൈന്‍ വഴിയാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. നമിതാ പ്രമോദ് നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സുരേഷ് വാര്യനാടാണ്. മേലുകാവ് പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുജിത്ത് വാസുദേവാണ്.

Tags:
  • Movies