Tuesday 10 November 2020 10:42 AM IST : By സ്വന്തം ലേഖകൻ

ഇതാണ് സണ്ണി ! ; ജയസൂര്യയുടെ നൂറാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

jaya

ജയസൂര്യയുടെ നൂറാം ചിത്രമായ സണ്ണിയുടെ ഫസറ്റ് ലുക്ക് പുറത്തായി. താടിയും കണ്ണാടിയും വച്ച് സൂര്യപ്രകാശം മുഖത്തേറ്റ് നിൽക്കുന്ന ലുക്കിലാണ് താരം ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞയാഴ്ച ആയിരുന്നു സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് . രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമായിരിക്കും സണ്ണി.

Tags:
  • Movies