Wednesday 24 November 2021 11:46 AM IST : By സ്വന്തം ലേഖകൻ

‘ഇത് ഇവിടത്തെ കൊച്ചിന് സ്കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ…കൊറച്ച് മോനും കഴിച്ചോ….’: മനസ്സ് തൊടും ചിത്രങ്ങൾ

jayasurya

വാഗമണിൽ ഒരു കുഞ്ഞു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിന്റെയും ഹോട്ടൽ നടത്തുന്ന അമ്മ വിളമ്പിയ സ്നേഹത്തിന്റെയും സന്തോഷം പങ്കുവച്ച് നടൻ ജയസൂര്യ.

‘ഇത് ഇവിടത്തെ കൊച്ചിന് സ്കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ…കൊറച്ച് മോനും കഴിച്ചോ….’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ജയസൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും ഇതിനോടകം വൈറലാണ്.

ഈശോ, മേരി ആവാസ് സുനോ, ലോൺ ലൂതർ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയിൽ പുരോഗമിക്കുന്നത്.