Wednesday 20 October 2021 09:06 AM IST : By സ്വന്തം ലേഖകൻ

ആ ജിഷിൻ മോഹൻ ഞാനല്ല...തെറ്റിദ്ധാരണ മാറ്റണം...: വിശദീകരണവുമായി താരം ലൈവിൽ: വിഡിയോ

jishin

വാഹനാപകടവുമായി ബന്ധപ്പെട്ട് നടി ഗായത്രി സുരേഷിന്റെ ഒരു വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടി സഞ്ചരിച്ച കാർ മറ്റൊരു കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് വിഡിയോയിൽ‌ ഉള്ളത്. നടിക്കൊപ്പം ഡ്രൈവിങ് സീറ്റില്‍ ഒരു യുവാവുമുണ്ടായിരുന്നു. വാഹനം ഇടിച്ചിട്ടും നിർത്താതെ പോയെന്നും ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നും ജനക്കൂട്ടം ആരോപിക്കുന്നതും വിഡിയോയിൽ കാണാം. ഇതിനു പിന്നാലെയാണ് ഗായത്രിക്കൊപ്പം കാറിലുണ്ടായിരുന്നത് ഒരു സീരിയൽ നടനാണെന്ന് തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമായത്.

ഇപ്പോഴിതാ, ആ സീരിയൽ നടൻ താനല്ലെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് മിനിസ്ക്രീൻ താരം ജിഷിൻ മോഹൻ.

ഗായത്രിയൊടൊപ്പം ഉണ്ടായിരുന്നത് താന്‍ അല്ലെന്നും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ജിഷിന്‍ ഫെയ്സ്ബുക്ക് ലൈവിൽ പറയുന്നു.

ആ ജിഷിന്‍ ഞാനല്ല. ഗായത്രി സുരേഷിന് ഒപ്പം ഉണ്ടായിരുന്ന സീരിയല്‍ നടന്‍ ഇവനാണ് എന്ന തലക്കെട്ടോടെ ചില വാര്‍ത്തകള്‍ കണ്ടു. ശരിക്കും മാനനഷ്ടത്തിന് കേസ് നല്‍കുകയാണ് വേണ്ടത്. പക്ഷേ അതിനൊന്നും സമയമില്ല. നിങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ച് കൊടുക്കുമ്പോള്‍ എനിക്കും അച്ഛനും അമ്മയും ഉണ്ടെന്ന് ഓര്‍ക്കണം എന്നും ജിഷിന്‍ പറയുന്നു.