Thursday 09 August 2018 12:03 PM IST : By സ്വന്തം ലേഖകൻ

ഞാന്‍ ഒരു നല്ല ഭര്‍ത്താവല്ല എന്ന സത്യം തിരിച്ചറിയുന്നു,പക്ഷേ ഒരു കാര്യത്തിലും പരാതിയുമായി അവള്‍ എന്റടുത്ത് വന്നിട്ടില്ല; ഭാര്യയെക്കുറിച്ച് വാചാലനായി ജോൺ എബ്രഹാം

john

താനൊരു നല്ല ഭർത്താവല്ല എന്ന് തുറന്നു പറഞ്ഞും ഭാര്യ പ്രിയ റുഞ്ചാലയെക്കുറിച്ച് വാചാലനായും ബോളിവുഡിന്റെ ‘ഹോട്ട് സ്റ്റാർ’ ജോൺ എബ്രഹാം. പാതി മലയാളിയായ ജോൺ യുവാക്കൾക്കിടയിൽ തരംഗമായ ധൂമിലെ പ്രതിനായക സ്വഭാവമുള്ള നായകനായാണ് താരപദവി സ്വന്തമാക്കുന്നത്. അതോടെ ബി ടൗണിന്റെ മുൻനിരയിലായി ഈ മസിൽ മാന്റെ സ്ഥാനം. അക്കാലത്ത് തന്നെയാണ് ബിപാഷ ബസുവുമായുള്ള ജോണിന്റെ പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞതും വൈകാതെ ഇവർ പിരിഞ്ഞതും. ബിപാഷയുമായി പിരിഞ്ഞ് പ്രിയ റുഞ്ചാലുമായി അടുത്ത ജോൺ അവരെ ജീവിത പങ്കാളിയാക്കി. ഇടക്കാലത്ത് ജോണിന്റെ താര ശോഭയിൽ ചെറിയ മങ്ങലേെറ്റങ്കിലും ഒട്ടും ശോഭ കുറയാതെ, കൈ നിറയെ ചിത്രങ്ങളുമായി താരം തിരിച്ചെത്തിയിരിക്കുകയാണ്.

വിദേശത്ത് ബാങ്ക് ഉദ്യോഗസ്ഥയായ പ്രിയ പൊതുപരിപാടികളിൽ വിരളമായി മാത്രമേ എത്താറുള്ളൂ. ഇതേക്കുറിച്ച് പറയവേയാണ് ജോണ്‍ വാചാലനായത്.

‘‘പ്രിയ എന്നോട് പറഞ്ഞിട്ടുണ്ട് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ അവള്‍ക്ക് താല്‍പര്യമില്ലെന്ന്. പ്രിയ അവളുടെ ലോകത്ത് തിരക്കിലാണ്. എന്റെ ഭാഗ്യമാണ് അവളെപ്പോലെ ഒരു ഭാര്യയെ ലഭിച്ചത്. ഒരു വിവാഹജീവിതത്തില്‍ ഏറ്റവും പ്രധാനമായി വേണ്ടത് പങ്കാളികള്‍ പരസ്പരം മനസ്സിലാക്കുക എന്നതാണ്. അത് മുന്‍പോട്ട് പോകണമെങ്കില്‍ നല്ല പക്വത കാണിക്കണം. എനിക്കതില്ല, പക്ഷേ പ്രിയക്കുണ്ട്. ഞാന്‍ ഒരു നല്ല ഭര്‍ത്താവല്ല എന്ന സത്യം തിരിച്ചറിയുന്നു. പക്ഷേ ഒരു കാര്യത്തിലും പരാതിയുമായി അവള്‍ എന്റടുത്ത് വന്നിട്ടില്ല. എന്റെ കുറ്റങ്ങളെയും കുറവുകളെയും അംഗീകരിക്കാനുള്ള മനസ്സ് അവര്‍ക്കുണ്ട്’’.