Monday 09 May 2022 10:18 AM IST : By സ്വന്തം ലേഖകൻ

‘പൊളി, ചെതറിക്കല്...’: ഓഫ് റോഡ് ഡ്രൈവിൽ തിളങ്ങി ജോജു: വിഡിയോ

joju

വാഗമണ്ണിലെ എംഎംജെ എസ്റ്റേറ്റിൽ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരത്തില്‍ താരമായി നടൻ ജോജു ജോർജ്. വാഗമണില്‍ താരം ഓഫ് റോഡ് ഡ്രൈവ് നടത്തുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മത്സരത്തില്‍, സംഘാടകരുടെ ക്ഷണപ്രകാരമാണ് ജോജു ട്രാക്കിലെത്തിയത്.

‘പൊളി, ചെതറിക്കുവല്ലേ’ എന്ന് ഓഫ് റോഡ് ഡ്രൈവിന് ശേഷം താരം പറയുന്നതും വിഡിയോയിൽ കാണാം.

ജോജുവിന്റെ പ്രിയ വാഹനം ജീപ്പ് റാംഗ്ലറിലായിരുന്നു ഡ്രൈവ്. റാംഗ്ലർ ട്രാക്കിലൂടെ നിഷ്പ്രയാസം ജോജു ഓടിച്ചുപോകുന്നു.