Tuesday 12 June 2018 10:53 AM IST : By സ്വന്തം ലേഖകൻ

ജോജു ആളാകെ മാറി, എം പത്മകുമാർ ചിത്രത്തിനായി താരത്തിന്റെ ഗംഭീര മേക്ക് ഓവർ–വിഡിയോ

oj

മലയാള സിനിമയുടെ വേറിട്ട മുഖമാണ് ജോജു ജോർജ്ജ്. കോമഡി–നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരം.

ചെറിയ വേഷങ്ങളിൽ അഭിനയ ജീവിതം തുടങ്ങിയ ജോജു ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. പ്രത്യേകിച്ച് കഥാപാത്രങ്ങളിലെ പുതുമയും പരീക്ഷണങ്ങളുമാണ് ജോജുവിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്നത്.

ഇപ്പോഴിതാ വെല്ലുവിള നിറഞ്ഞ മറ്റൊരു കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലാണ് ജോജു. എം പത്മകുമാർ ഒരുക്കുന്ന ജോസഫ് എന്ന ചിത്രത്തിനു വേണ്ടിയുള്ള ജോജുവിന്റെ രൂപമാറ്റമാണ് ഇപ്പോൾ മോളിവുഡിൽ ചർച്ചാ വിഷയം. ജോജുവിന്റെ മേക്ക് ഓവർ വിഡിയോയും ഇതോടൊപ്പം പുറത്തു വന്നിട്ടുണ്ട്.