Friday 15 March 2019 07:11 PM IST : By സ്വന്തം ലേഖകൻ

ഭദ്രന്റെ ‘ജൂതൻ’ വരുന്നു, നായകൻമാരായി സൗബിനും ജോജുവും! ആദ്യ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ

joothan

മലയാളികള്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാൻ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഭദ്രന്‍. സ്ഫടികവും അയ്യർ ദി ഗ്രേറ്റും തുടങ്ങി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഗംഭീര സിനിമകളൊരുക്കിയ അദ്ദേഹം 14 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു ചിത്രവുമായെത്തുന്നു. സൗബിന്‍ ഷാഹിറും ജോജു ജോര്‍ജും റിമ കല്ലിങ്കലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭദ്രന്റെ പുതിയ ചിത്രമാണ് ‘ജൂതന്‍’.

മോഹന്‍ലാലാണ് തന്റെ ഫെയ്സ്ബുക്ക് പേജിൽ ഫസ്റ്റ്ലുക്ക് ഉൾപ്പടെ ചിത്രം പ്രഖ്യാപിച്ചത്. ‘എനിക്കു പ്രിയപ്പെട്ട ഭദ്രന്‍ സാറും സുരേഷ് ബാബുവും ഒന്നിക്കുന്ന ജൂതന്‍ സിനിമയ്ക്ക് എല്ലാ ആശംസകളും, ഓള്‍ ദ് ബെസ്റ്റ് സൗബിന്‍’ മോഷന്‍ പോസ്റ്ററിനൊപ്പം മോഹന്‍ലാല്‍ കുറിച്ചു.

റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ്. ലോകനാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കും സുഷിന്‍ ശ്യാമാണ് സംഗീതം.