Monday 18 November 2019 02:56 PM IST : By സ്വന്തം ലേഖകൻ

‘രാത്രി 11.30 നു ഹോട്ടൽ വക ഒരു സർപ്രൈസ്’! ജോസഫിന്റെ ഒന്നാം വാർഷികം ഇങ്ങനെ: ചിത്രങ്ങൾ

joju-new

നായകനിരയിലേക്കുള്ള ജോജു ജോർജിന്റെ അരങ്ങേറ്റമായിരുന്നു ജോസഫ്. ചിത്രം നേടിയ വലിയ വിജയം ജോജുവിലെ നടനെക്കൂടി അടയാളപ്പെടുത്തുന്നതായിരുന്നു.

ഇപ്പോഴിതാ, ചിത്രം പുറത്തിറങ്ങി ഒരു വർഷം പിന്നിടുമ്പോൾ, ചിത്രത്തിന്റെ ഒന്നാം വാർഷിക ആഘോഷം സർപ്രൈസ് ആയി ഒരുക്കിയിരിക്കുകയാണ് ഹോട്ടൽ ഹൈസിന്ത്.

തിരുവനന്തപുരത്ത് മമ്മൂട്ടി നായകനാകുന്ന വൺ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ജോജുവും വണ്ണിൽ ഒരു സുപ്രധാന വേഷത്തിൽ ഉണ്ട്. ഷൂട്ടിങ് ടീം ഹൈസിന്തിൽ ആണ് താമസം. കഴിഞ്ഞ ദിവസം ചിത്രീകരണം കഴിഞ്ഞ് ക്രൂ രാത്രിയിൽ ഹോട്ടലിൽ മടങ്ങി എത്തിയപ്പോൾ ആണ് സർപ്രൈസ് ഗിഫ്റ്റ് ഒരുക്കി വച്ചിരുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളര്‍ ബാദുഷ ആണ് ഇതിന്റെ ചിത്രങ്ങൾ സഹിതം വിശേഷം പങ്കുവച്ചത്.

‘രാത്രി 11.30 നു ഹോട്ടൽ ഹൈസിന്ത് വക ഞെട്ടിക്കുന്ന സർപ്രൈസ്. ഞങ്ങൾ വരുമ്പോൾ ലോബിയിൽ ഒരു കേക്ക്. നോക്കുമ്പോൾ ജോസഫ് 1 ഇയർ എന്ന് എഴുതി വച്ചിരിക്കുന്നു. അത് നമ്മുടെ പ്രിയ മമ്മുക്കാടെ സാന്നിധ്യത്തിൽ മുറിച്ചു thank you മാനേജ്മന്റ് & സ്റ്റാഫ്’.– ബാദുഷ കുറിച്ചു.