Monday 13 September 2021 11:34 AM IST : By സ്വന്തം ലേഖകൻ

‘എന്തിനാ അമ്മ പോയേ... ആരാ ഇനി എനിക്ക് ഉള്ളേ...’: ഹൃദയം പൊട്ടി ജൂഹി: നൊമ്പരക്കാഴ്ച

juhi-new

‘ഉപ്പും മുളകും’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ യുവതാരമാണ് ജൂഹി റുസ്തഗി. കഴിഞ്ഞ ദിവസമാണ് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തിൽ മരണപ്പെട്ടത്. 56 വയസ്സായിരുന്നു ഭാഗ്യലക്ഷ്മിക്ക്.

ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിച്ചതിനെ തുടർന്ന് സ്‌ക്കൂട്ടറിൽ നിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു. പരിക്കുകളോടെ ജൂഹിയുടെ സഹോദരൻ ചിരാഗ് ആശുപത്രിയിലാണ്.

ഭാഗ്യലക്ഷ്മിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അമ്മയുടെ മൃതദേഹം കണ്ടപാടെ അലറിവിളിച്ച് കരയുന്ന ജൂഹിയുടെ വിഡിയോ നൊമ്പരക്കാഴ്ചയാകുകയാണ്.

ജൂഹിയുടെ അച്ഛന്‍ രഘുവീര്‍ ശരണ്‍ റുസ്തഗിക്ക് എറണാകുളത്ത് ബിസിനസായിരുന്നു. അദ്ദേഹവും മരണപ്പെട്ടിരുന്നു.