Monday 17 February 2020 09:22 AM IST : By സ്വന്തം ലേഖകൻ

‘മറ്റൊരാളുടെ ജീവിതം വച്ച് അവരുടെ പ്രശസ്തിക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്, ഇൗ തീരുമാനത്തിന് പിന്നിൽ വ്യാജവാർത്തകള്‍’! തുറന്നു പറഞ്ഞ് ജൂഹിയും രോവിനും

juhi

ജനപ്രിയ പരമ്പരയായ ‘ഉപ്പും മുളകി’ലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ യുവനടിയാണ് ജൂഹി രുസ്തഗി. താരത്തിന്റെ പ്രണയമാണ് ഇപ്പോള്‍ ആരാധകർക്കിടയിൽ ചർച്ച. ഡോ.രോവിൻ ജോർജ് ആണ് ജൂഹിയുടെ പ്രണയപ്പാതി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഇപ്പോഴിതാ, ജൂഹിയും രോവിനും മഴവിൽ മനോരമയുടെ ‘ഒന്നും ഒന്നും മൂന്നിൽ’ പങ്കെടുത്ത് തങ്ങളുടെ പ്രണയത്തെക്കുറിച്ച് പറഞ്ഞതാണ് വൈറൽ.

‘വിവാഹതീയതി, കല്യാണക്കുറി ഇതെല്ലാം പ്രചരിച്ചിരുന്നു. മറ്റൊരാളുടെ ജീവിതം വച്ച് അവരുടെ പ്രശസ്തിക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സത്യം പറഞ്ഞാൽ ഒരുമിച്ചുള്ള ആദ്യ ചിത്രങ്ങളൊക്കെ പുറത്തുവരുമ്പോൾ ഞങ്ങൾ സുഹൃത്തുക്കൾ മാത്രമായിരുന്നു. സമൂഹമാധ്യമങ്ങൾ ഞങ്ങളെ കല്യാണം കഴിപ്പിച്ചു. എന്നാൽ പിന്നെ അങ്ങനെയാകട്ടെ എന്ന് ഞങ്ങളും തീരുമാനിച്ചു. ഒരുതരത്തിൽ ഇൗ തീരുമാനത്തിന് പിന്നിൽ ഇത്തരം വ്യാജവാർത്തകളാണെന്നും പറയാം’. – ജൂഹിയും രോവിനും പറയുന്നു.

ഞങ്ങൾ സുഹൃത്തുക്കളായിരിക്കുമ്പോൾ തന്നെ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. പ്രണയം ആരംഭിക്കാൻ ഇതും ഒരു കാരണമായി. ഇത്തരം വാർത്തകൾ കാണുമ്പോൾ പരസ്പരം അയച്ചുകൊടുക്കുകയും ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നുവെന്നും ജൂഹി പറഞ്ഞു.വിവാഹത്തിന് ഏറ്റവും കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കുമെന്നും പഠനം ഉൾപ്പടെ പല കാര്യങ്ങളും പൂർത്തിയാക്കാനുണ്ടെന്നും ഷോയിലൂടെ ജൂഹി വ്യക്തമാക്കി.