Saturday 18 January 2020 09:15 AM IST : By സ്വന്തം ലേഖകൻ

ലച്ചുവിനൊപ്പം തിളങ്ങി റോവിന്‍! വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

juhi

സിനി–സീരിയൽ താരം ജൂഹി റുസ്തഗി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച, സുഹൃത്തിനോടൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

‘പെട്ടെന്ന് എല്ലാ പ്രണയഗാനങ്ങളും നിന്നെക്കുറിച്ചായി’ എന്നാണ് സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജൂഹി കുറിച്ചത്. ചിത്രം കണ്ട്, ആരാണ് ജൂഹിക്കൊപ്പമുള്ള ചുള്ളൻ എന്നാണ് സോഷ്യൽ മീഡിയ തിരഞ്ഞത്. ഡോക്ടര്‍ റോവിന്‍ ജോര്‍ജാണ് ജൂഹിയോടൊപ്പമുള്ള ഈ ചുള്ളൻ. ഇവർ ഒന്നിച്ചുള്ള വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ഇവർ ഒന്നിച്ചുള്ള ചിത്രം വൈറലായത് മുതൽ താരം വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ആരാധകര്‍. അടുത്തിടെ ഇരുവരും ഒന്നിച്ച് സിനിമയുടെ പൂജാ ചടങ്ങുകളില്‍ ഒന്നിച്ച് എത്തിയിരുന്നു. ചടങ്ങളിലെ ശ്രദ്ധാകേന്ദ്രവും ഇവര്‍ ആയിരുന്നു. ‌ഒരേ നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് ഇവര്‍ എത്തിയത്. അഭിനയത്തിലും മോഡലിങ്ങിലും താത്പര്യമുള്ള റോവിന്‍ ജൂഹിക്കൊപ്പം ഒരു സംഗീത ആല്‍ബത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലച്ചു എന്ന ഒറ്റപ്പേര് മാത്രം മതി ജൂഹി റുസ്തഗി എന്ന സുന്ദരിക്കുട്ടി പ്രേക്ഷകരുടെ മനസ്സിലേക്കോടിയെത്താൻ. ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിലെ പ്രകടനം ജൂഹിയെ അത്രത്തോളം പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. അടുത്തിടെ, ജൂഹിയുടെ ‘സീരിയൽ കല്യാണം’ വലിയ ഹിറ്റായിരുന്നു.

കുറച്ചു കാലമായി ‘ഉപ്പും മുളകി’ൽ ജൂഹിയെ കാണാനില്ല. എന്താണ് താരം സീരിയലില്‍ നിന്നു മാറി നിൽക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.