Friday 17 January 2020 05:44 PM IST : By സ്വന്തം ലേഖകൻ

‘പെട്ടെന്ന് എല്ലാ പ്രണയഗാനങ്ങളും നിന്നെക്കുറിച്ചായി’! സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജൂഹി: പോസ്റ്റ് വൈറൽ

juhi

ലച്ചു എന്ന ഒറ്റപ്പേര് മാത്രം മതി ജൂഹി റുസ്തഗി എന്ന സുന്ദരിക്കുട്ടി പ്രേക്ഷകരുടെ മനസ്സിലേക്കോടിയെത്താൻ. ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിലെ പ്രകടനം ജൂഹിയെ അത്രത്തോളം പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. അടുത്തിടെ, ജൂഹിയുടെ ‘സീരിയൽ കല്യാണം’ വലിയ ഹിറ്റായിരുന്നു.

ഇപ്പോഴിതാ, താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ‘പെട്ടെന്ന് എല്ലാ പ്രണയഗാനങ്ങളും നിന്നെക്കുറിച്ചായി’ എന്നാണ് സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജൂഹി കുറിച്ചത്. ചിത്രം കണ്ട്, ആരാണ് ജൂഹിക്കൊപ്പമുള്ള ചുള്ളൻ എന്നാണ് സോഷ്യൽ മീഡിയ തിരയുന്നത്.

കുറച്ചു കാലമായി ‘ഉപ്പും മുളകി’ൽ ജൂഹിയെ കാണാനില്ല. എന്താണ് താരം സീരിയലില്‍ നിന്നു മാറി നിൽക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.