Tuesday 28 January 2020 09:11 AM IST : By സ്വന്തം ലേഖകൻ

‘പ്രണയവും സൗഹൃദവും ഒരാളുമായി മാത്രം...’! മനസ്സ് തുറന്ന് ജൂഹി: ചിത്രം വൈറൽ

juhi

മിനി സ്ക്രീനിലെ പ്രിയതാരം ജൂഹി രുസ്തഗിയുടെ പ്രണയമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. ഡോക്ടര്‍ രോവിന്‍ ജോര്‍ജുമായി താൻ പ്രണയത്തിലാണെന്ന് ജൂഹിയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. രോഹിനൊപ്പമുള്ള ചിത്രങ്ങളും താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ, രോഹിനൊപ്പമുള്ള തന്റെ പുതിയ ചിത്രം പങ്കുവച്ച് ജൂഹി ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണ് വൈറൽ. രോഹിൻ ജൂഹിയെ എടുത്തു കൊണ്ടു നിൽക്കുന്ന ചിത്രം ഇതിനോടകം വൈറൽ ആണ്.

സുഹൃത്തിനെയും പ്രിയതമനെയും ഒരുമിച്ചു കിട്ടുന്നത് ഭാഗ്യമാണ് എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. അഭിനയത്തിലും മോഡലിങ്ങിലും താല്‍പര്യമുള്ള രോവിന്‍ ജൂഹിയോടൊപ്പം ഒരു സംഗീത ആല്‍ബത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.