Saturday 02 February 2019 10:43 AM IST : By സ്വന്തം ലേഖകൻ

‘ഇത് വേറൊരു വഴിത്തിരിവ്’! ജൂണിന്റെ മനോഹരമായ ട്രെയിലറെത്തി

june

ഒരു വേറിട്ട സിനിമയെന്ന സൂചന നൽകി ‘ജൂൺ’ ട്രെയിലറെത്തി. രജിഷ വിജയൻ നായികയാകുന്ന ചിത്രം ഒരു പെൺകുട്ടിയുടെ വ്യത്യസ്ത കാലങ്ങളിലെ ജീവിതമാണ് പറയുന്നത്. ജോജു ജോർജാണ് മറ്റൊരു പ്രധാന വേഷത്തിൽ. നായികയുടെ അച്ഛനായാണ് ജോജു അഭിനയിക്കുന്നത്.

നവാഗതനായ അഹമ്മദ് കബീര്‍ ആണ് ജൂണിന്റെ സംവിധായകന്‍. ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ 17 വയസ് മുതല്‍ 27 വയസുവരെയുള്ള ജീവിതമാണ് ചിത്രം. ചിത്രത്തിൽ വേറിട്ട ഗറ്റപ്പുകളിലാണ് രജിഷ പ്രത്യക്ഷപ്പെടുന്നത്. സത്യം ശിവം സുന്ദരം ഫെയിം അശ്വതിയാണ് നായികയുടെ അമ്മ വേഷത്തിൽ.

അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും താരനിരയിലുണ്ട്. ഹാസ്യത്തിനും മനുഷ്യബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ് ജൂൺ.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ ചിത്രമാണ് ജൂണ്‍.