Wednesday 13 June 2018 03:56 PM IST : By സ്വന്തം ലേഖകൻ

ചിരിപ്പിക്കുന്ന ഡോണായി വിജയ് സേതുപതി, കൂടെ മലയാളത്തിന്റെ സ്വന്തം മഡോണയും: ജുങ്ക ട്രെയിലർ–വിഡിയോ

junga

‘വിക്രം വേദയിലെ’ ഇടിവെട്ട് വില്ലൻ വേദ, ഇനി ചിരിപ്പിക്കുന്ന ഡോൺ. വിജയ് സേതുപതി ഡോണായി എത്തുന്ന ജുങ്കയുടെ ട്രെയിലർ പ്രേക്ഷകരിലേക്കെത്തി. ചിരിയും മാസും സമം ചേർന്ന ജുങ്കയിൽ രണ്ടു പേരാണ് വിജയ് സേതുപതിക്ക് നായികമാരായുള്ളത്. മലയാളികളുടെ സ്വന്തം മഡോണ സെബാസ്റ്റ്യനും തെന്നിന്ത്യൻ സുന്ദരി സയേഷ സൈഗാളുമാണ് ചിത്രത്തിലെ നായികമാർ. തട്ടുപൊളിപ്പൻ കോമഡിയുമായി യോഗിബാബുവും രംഗത്തുണ്ട്.

ഗോകുലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിദേശ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ചിത്രം ഒരു കംപ്ലീറ്റ് മാസ് എന്റർടെയ്നറാണ്. ചിത്രത്തിലെ വിജയ് സേതുപതിയുടെ ലുക്കാണ് മറ്റൊരു ഹൈലൈറ്റ്. മുടി നീട്ടി വളർത്തി സ്റ്റൈലായാണ് ചിത്രത്തിൽ വിജയ് എത്തുന്നത്.

സിദ്ധാർത്ഥ് വിപിനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രം ഉടൻ തീയറ്ററുകളിലെത്തും.