Friday 21 September 2018 04:57 PM IST : By സ്വന്തം ലേഖകൻ

തമാശക്കാരിയായി ജോ തിരിച്ചെത്തുന്നു; സൂര്യയുടെ ഉറപ്പിൽ ‘കാട്രിന്‍ മൊഴി’യുടെ ടീസർ

katrin-mozhi

രണ്ടാം വരവിൽ നായികാ കേന്ദ്രീകൃത സിനിമകളുമായി പ്രേക്ഷക പ്രീതി നേടുന്ന ജ്യോതികയുടെ പുതിയ ചിത്രം ‘കാട്രിന്‍ മൊഴി’യുടെ ടീസറെത്തി. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.‘തമാശക്കാരിയായി ജോ തിരിച്ചെത്തുന്നു, എനിക്കുറപ്പുണ്ട്; നിങ്ങള്‍ക്കിത് തീര്‍ച്ചയായും ഇഷ്ടപ്പെടും’ എന്ന കുറിപ്പോടെയാണ് സൂര്യയാണ് ടീസര്‍ പ്രേക്ഷകർക്ക് പങ്കുവെച്ചത്.

വിജയലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ‘കാട്രിന്‍ മൊഴി’യില്‍ ജ്യോതിക അവതരിപ്പിക്കുന്നത്. വിദ്യാബാലൻ നായികയായ ‘തുമാരി സുലു’ എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കാട്രിന്‍ മൊഴി. രാധാ മോഹനാണ് ‘കാട്രിന്‍ മൊഴി’യുടെ സംവിധാനം. 2007 ല്‍ പുറത്തിറങ്ങിയ ‘മൊഴി’ എന്ന ചിത്രത്തിനു ശേഷം രാധാ മോഹനും ജ്യോതികയും ഒന്നിക്കുന്ന ചിത്രമാണ് കാട്രിന്‍ മൊഴി.

ടീസർ കാണാം: