Thursday 20 September 2018 10:40 AM IST : By സ്വന്തം ലേഖകൻ

‘മൊഴി’ക്ക് ശേഷം ‘കാട്രിന്‍ മൊഴി’; ‘ലേഡി സൂപ്പർ സ്റ്റാറായി’ ജ്യോതികയും

jyo

രണ്ടാം വരവിൽ കൈ നിറയേ സിനിമകളും കഥാപാത്രങ്ങളുമാണ് ജ്യോതികയ്ക്ക്. വിദ്യാബാലൻ നായികയായ ഹിന്ദി ചിത്രം തുമാരി സുലുവിന്റെ തമിഴ് റീമേക്കായ കാട്രിന്‍ മൊഴിയാണ് ജോയുടെ പുതിയ ചിത്രം. റിലീസിനൊരുങ്ങുന്ന ബഹുതാര ചിത്രം ചെക്ക ചെവന്ത വാനത്തിലും ജ്യോതികയാണ് നായിക. സൂര്യയുമായുള്ള വിവാഹ ശേഷം സിനിമ വിട്ട്, 36 വയതിനിലെയിലൂടെ മടങ്ങി വന്ന ജ്യോതിക തുടർന്ന് മകളീര്‍ മട്ടും ,നാച്ചിയാര്‍ തുടങ്ങി നായികാ കേന്ദ്രീകൃത സിനിമകളിൽ തിളങ്ങി.

കാട്രിന്‍ മൊഴിയിൽ റേഡിയോ ജോക്കിയായാണ് ജ്യോതിക എത്തുന്നത്. മൊഴി എന്ന ഹിറ്റിന് ശേഷം സംവിധായകന്‍ രാധാമോഹനും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. സ്ത്രീ കേന്ദ്ര കഥാപാത്രമായിട്ടുള്ള സിനിമയാണെങ്കിലും എല്ലാ വിഭാഗം ആരാധകരെയും ആകര്‍ഷിക്കുന്ന രീതിയിലുള്ള കുടുംബ സമേതം ഉള്ളു തുറന്നു ചിരിച്ച് ആസ്വദിക്കാവുന്ന ഒരു വിനോദ ചിത്രമായിരിക്കും കാട്രിന്‍ മൊഴിയെന്ന് എന്ന് സംവിധായകന്‍പറയുന്നു.

ലക്ഷ്മി മഞ്ജു, മനോബാല, മോഹന്‍ റാം , ഉമാ പത്മനാഭന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഒക്ടോബര്‍ 18 ന് തീയേറ്ററിലെത്തും.