Monday 22 February 2021 09:08 AM IST : By സ്വന്തം ലേഖകൻ

സാൾട്ട് ആൻഡ് പെപ്പർ‌ ലുക്കിൽ ജ്യോതിർമയി! മടങ്ങിവരവിന്റെ സൂചനയാണോ എന്ന് ആരാധകർ: ചിത്രം വൈറൽ

jyothirmayi

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്‍മ പര്‍വ്വം’ ചിത്രീകരണം ആരംഭിച്ചു. നടി നസ്രിയ നസീമും നടിയും സംവിധായകന്റെ ഭാര്യയുമായ ജ്യോതിർമയിയും ചേർന്ന് ഫസ്റ്റ് ക്ലാപ്പ് അടിച്ചു.

അടുത്തിടെ ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. താടിയും മുടിയും നീട്ടി, മാസ് ഗെറ്റപ്പിലാണ് താരം പോസ്റ്ററിൽ.
സാൾട്ട് ആൻഡ് പെപ്പർ‌ ലുക്കിൽ, ‘ഭീഷ്‍മ പര്‍വ്വം’ ലൊക്കേഷനിൽ നിന്നുള്ള ജ്യോതിർമയിയയുെട ചിത്രമാണ് ഇപ്പോള്‍ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന ജ്യോതിർമയി അപൂർവമായാണ് പൊതുവേദികളിൽ എത്തുക. താരത്തിന്റെ ചിത്രങ്ങളും വല്ലപ്പോഴുമാണ് ആരാധകർ കാണാറ്. ലോക്ക്‌ഡൗൺ കാലത്ത് തല മൊട്ടയടിച്ച ജ്യോതിർമയിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. നേരത്തേ ജ്യോതിർമയിക്കൊപ്പമുളള ചിത്രങ്ങൾ നസ്രിയയും പങ്കുവച്ചിരുന്നു.

‘ഭീഷ്‍മ പര്‍വ്വ’ത്തിൽ ജ്യോതിർമയി അഭിനയിക്കുന്നുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

2015 ഏപ്രിലിൽ ആയിരുന്നു അമൽനീരദും ജ്യോതിർമയിയും തമ്മിലുള്ള വിവാഹം.