Friday 10 July 2020 10:33 AM IST : By സ്വന്തം ലേഖകൻ

‘വയറ് നിറയുമ്പോൾ പല്ലില്ലാത്ത മോണകാട്ടി ഒരു ചിരിയുണ്ട്...’! മകന് ജൻമദിനാശംസകൾ നേർന്ന് ജ്യോത്സ്ന: കുറിപ്പ്

jyotsna

മകന് ജൻമദിനാശംസകൾ നേർന്ന് ഗായിക ജ്യോത്സ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറൽ. ജ്യോത്സ്നയുടെ മകന്‍ കിട്ടുവിന്റെ അഞ്ചാം പിറന്നാളാണ് ഇന്ന്. പിറന്നാൾ കേക്കിന്റെയും മകന്റെയും ചിത്രങ്ങൾ ഒരു കൊളാഷ് ആക്കി കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.

അഞ്ച് വർഷം മുമ്പ് തൂവാലയിൽ പൊതിഞ്ഞ് ഈ കുരുന്ന് ആശുപത്രിയിൽ വച്ച് എന്റെ കൈകളിലെത്തിയപ്പോൾ അത് മനോഹരമായ ഒരു യാത്രയുടെ തുടക്കമായിരുന്നു എന്നറിഞ്ഞിരുന്നില്ല... വയറ് നിറയുമ്പോൾ പല്ലില്ലാത്ത മോണകാട്ടി ഒരു ചിരിയുണ്ട്. അവിടെ തുടങ്ങി അമ്മയ്ക്ക് എന്റെയൊപ്പം സ്കൂളിൽ വരാനാകില്ലല്ലോ എന്ന വേവലാതിയോടെയുള്ള നോട്ടവും വാൽസല്യ പൂർണമായ തലോടലുകളും കടന്ന് എന്തെങ്കിലും തിരക്കിട്ട് ചെയ്യുമ്പോഴായിരിക്കും കുഞ്ഞുമനസ്സിൽ തോന്നിയ പുതിയ സംശയം ചോദ്യമായി അമ്മ അമ്മ എന്നു വിളിക്കുക...അങ്ങനെ പോകുന്നു അനുഭവങ്ങൾ... ജ്യോത്സ്ന കുറിച്ചു.