Saturday 17 July 2021 09:25 AM IST : By സ്വന്തം ലേഖകൻ

‘കാവലാകാന്‍ വന്നതാണ് ഞാൻ, ആരാച്ചാരാക്കരുത്’: ത്രസിപ്പിച്ച് ‘കാവല്‍’ ട്രെയിലർ

kaaval

ത്രസിപ്പിച്ച് ‘കാവല്‍’ ട്രെയിലർ. സുരേഷ് ഗോപിയുടെ മാസ് രംഗങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ജോബി ജോര്‍ജ് നിർമിച്ച് നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമ്പാൻ എന്ന നായക വേഷത്തിൽ സുരേഷ് ഗോപി എത്തുമ്പോൾ ആന്റണി എന്ന ഉറ്റ സുഹൃത്തിന്റെ വേഷത്തിൽ രൺജി പണിക്കരും വേഷമിടുന്നു.

മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍, രാജേഷ് ശര്‍മ്മ, ബേബി പാര്‍വതി, അമാന്‍ പണിക്കര്‍, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, അരിസ്റ്റോ സുരേഷ്, ചാലി പാല തുടങ്ങിയവരും വേഷമിടുന്നു.

നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിങ്.