Wednesday 16 October 2019 03:27 PM IST : By സ്വന്തം ലേഖകൻ

ഹെവി!!! മാസിന്റെ ആഘോഷം ഉറപ്പാക്കി ‘കടുവ’! 6 വർഷത്തെ ഇടവേള അവസാനിപ്പിച്ച് ഷാജി കൈലാസ്

kaduva-new

ആരാധകരെ ത്രസിപ്പിച്ച് ആ പ്രഖ്യാപനം എത്തി. ആറു വർഷത്തിനു ശേഷം ഹിറ്റുകളുടെ സംവിധായകൻ ഷാജി കൈലാസ് ഒരു മലയാള സിനിമ ഒരുക്കുന്നു. പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’. പേരും ഫസ്റ്റ്ലുക്ക് പോസ്റ്ററും ചിത്രം മാസിന്റെ ആഘോഷമാകും എന്ന് ഉറപ്പു തരുന്നു. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജിനു വി. എബ്രഹാം. യഥാർഥ കഥയിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ‘കടുവ’യുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ പിറന്നാൾ ദിനമായ ഇന്ന് ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകർക്ക് ഇരട്ടി മധുരമായി.

പൊലീസുകാരെ നിലംപരിശാക്കി ജീപ്പിനു മുകളിൽ കയറിയിരിക്കുന്ന പൃഥ്വിരാജ് ആണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. അച്ചായൻ ലുക്കിലാണ് പൃഥ്വി. തൊണ്ണൂറുകളാകും സിനിമയുടെ പശ്ചാത്തലം.

ഛായാഗ്രഹണം രവി കെ. ചന്ദ്രൻ. എസ്. തമൻ ആണ് സംഗീതം. കലാസംവിധാനം– മോഹൻദാസ്. എഡിറ്റിങ് ഷമീർ മുഹമ്മദ്.

2013ല്‍ റിലീസ് ആയ ജിഞ്ചർ ആണ് ഷാജി കൈലാസ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്തത്.