Saturday 30 July 2022 10:59 AM IST : By സ്വന്തം ലേഖകൻ

ഇനി ‘കടുവ’യുടെ തേരോട്ടം ഒ.ടി.ടിയിൽ: റിലീസ് തീയതി പ്രഖ്യാപിച്ചു

kaduva

പൃഥ്വിരാജ് - ഷാജി കൈലാസ് ടീം ഒന്നിച്ച കടുവയുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് നാലു മുതൽ ചിത്രം പ്രദർശനത്തിനെത്തും.

ജിനു വി എബ്രഹാമിന്റേതാണ് കടുവയുടെ തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ അഭിനയിച്ച ചിത്രം കൂടിയാണ് കടുവ. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സീമ തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തിയത്.

അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ജൂൺ ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു.