Tuesday 28 June 2022 09:28 AM IST : By സ്വന്തം ലേഖകൻ

പ്രവചനാതീതമായ ചില സാഹചര്യങ്ങൾ...: ‘കടുവ’യുടെ റിലീസ് മാറ്റി

kaduva

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’യുടെ റിലീസ് മാറ്റി. ജൂൺ മുപ്പതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ജൂലൈ ഏഴിനാകും തിയറ്ററുകളിലെത്തുക.

‘വലിയ സ്വപ്നങ്ങൾ, വലിയ തടസ്സങ്ങൾ, ശക്തരായ ശത്രുക്കൾ, പോരാട്ടം കൂടുതൽ കഠിനമാണ്! പ്രവചനാതീതമായ ചില സാഹചര്യങ്ങൾ കൊണ്ട് കടുവയുടെ റിലീസ് അടുത്ത ആഴ്ചയിലേയ്ക്ക് മാറ്റുകയാണ്. ഷെഡ്യൂൾ ചെയ്ത പ്രകാരം ഞങ്ങൾ എല്ലാ പ്രചാരണ പ്രവർത്തനങ്ങളും തുടരുകയും ഈ മാസ് ആക്‌ഷൻ എന്റർടെയ്നറിനുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിലും പിന്തുണയിലും വിശ്വസിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റർ ഉടമകളോടും ഞങ്ങൾ അഗാധമായി ക്ഷമ ചോദിക്കുന്നു’. – പൃഥ്വി ഫെയ്സ്ബുക്കിൽ കുറിച്ചു.

ജിനു വി. എബ്രഹാമിന്റേതാണ് കടുവയുടെ തിരക്കഥ. വിവേക് ഒബ്രോയ്, അർജുൻ അശോകൻ, അലൻസിയർ, ബൈജു, രൺജി പണിക്കർ എന്നിവർ മറ്റു പ്രധാനവേഷങ്ങളിലെത്തുന്നു.