Wednesday 01 July 2020 02:08 PM IST : By സ്വന്തം ലേഖകൻ

കടുവാക്കുന്നേൽ കുറുവാച്ചന്റെ സോഷ്യൽ മീഡിയ ആഘോഷം; സന്തോഷം പങ്കുവച്ച് സുരേഷ് ഗോപി

sureshgggytfyfyff

‘സുരേഷ് ഗോപി 250’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സുരേഷ് ഗോപിയുടെ 250ാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ ‘കടുവാക്കുന്നേൽ കുറുവാച്ചനെന്ന’ ആക്ഷൻ സൂപ്പർസ്റ്റാറിന്റെ കിടിലൻ ലുക്കിനെ എല്ലാവരും ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. 

സോഷ്യൽ മീഡിയ ഇളക്കി മറിച്ച ഫസ്റ്റ് ലുക്കിൽ, പല താരങ്ങളെയും സുരേഷ്ഗോപിയ്ക്ക് പകരമായി എഡിറ്റ് ചെയ്തുവച്ചു പോസ്റ്റർ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഈ എഡിറ്റഡ് ചിതങ്ങളെല്ലാം ചേർത്ത് ചെയ്ത കൊളാജാണിപ്പോൾ സുരേഷ് ഗോപി ഫെയ്സ്ബുക്കിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.  

‘കടുവാക്കുന്നേൽ കുറുവാച്ചനെ ആഘോഷമാക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്. ഇത്തരം സൃഷ്ടികൾക്കു പിറകിലെ കലാകാരൻമാരോടുള്ള സ്നേഹം പങ്കുവയ്ക്കുന്നു’ -എന്നു ചിത്രം ഷെയർ ചെയ്തുകൊണ്ട് സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു.

Tags:
  • Movie News
  • Movies