Wednesday 05 August 2020 11:59 AM IST : By സ്വന്തം ലേഖകൻ

‘ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്, ശരിക്കും ചങ്ക് തകർന്നു പോകും’! കലാഭവൻ മണിയുടെ അപൂര്‍വ അഭിമുഖം പങ്കുവച്ച് അനിയൻ

mani

കലാഭവൻ മണിയുടെ അപൂര്‍വമായ ആദ്യ അഭിമുഖം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി. രാമകൃഷ്ണൻ. 1992ൽ കലാഭവൻ ട്രൂപ്പിന്റെ ഗൾഫ് പര്യടന വേളയിൽ ഖത്തറിൽ വച്ച് കലാഭവൻ മണിയുമായി നടത്തിയ അഭിമുഖമാണ് ഇത്.

‘ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്. ഈ വിഡിയോ ഖത്തറിൽ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശിയായ ഡിക്സൺ എനിക്ക് അയച്ചു തന്നതാണ്. മണി ചേട്ടൻ കലാഭവനിൽ കയറി ഒരു വർഷം തികയുന്നതിന് മുൻപ് ഖത്തറിൽ (1992) പരിപാടിക്ക് പോയപ്പോൾ ചെയ്ത ഒരു ഇന്റർവ്യൂ ഇന്റർവ്യൂ ചെയ്തത് A V Mഉണ്ണികൃഷ്ണൻ സാറാണ്. നിങ്ങൾ കാണുക ശരിക്കും ചങ്ക് തകർന്നു പോകും. നന്ദി ഡിക്സൺ’.– വിഡിയോ പങ്കുവച്ച് രാമകൃഷ്ണൻ കുറിച്ചു.