Saturday 23 March 2019 11:27 AM IST : By സ്വന്തം ലേഖകൻ

പൊളിച്ചടുക്കി വരുണും കിയാരയും! കളങ്കിലെ ‘ഫസ്റ്റ് ക്ലാസ്’ ഗാനം ഹിറ്റ്

kalank-new

മറ്റൊരു മനോഹരമായ ദൃശ്യവിസ്മയത്തിന്റെ സൂചന നൽകി, കളങ്കലിലെ വിഡിയോ ഗാനം ഹിറ്റ്. യുവതാരം വരുണ്‍ ധവാനും കിയാര അദ്വാനിയും തകര്‍ത്തഭിനയിക്കുന്ന ‘ഫസ്റ്റ് ക്ലാസ്’ എന്ന ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. അര്‍ജിത് സിങ്ങും നീതി മോഹനും ചേര്‍ന്നാലപിച്ച ഫസ്റ്റ് ക്ലാസിന്റെ സംഗീത സംവിധായകൻ പ്രീതമാണ്.

അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്ത ‘കലങ്ക്’ ഇതിനോടകം വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സ്റ്റാർ കാസ്റ്റ്, ട്രെയിലർ ഒക്കെ വലിയ പ്രതീക്ഷ സമ്മാനിക്കുന്നതാണ്.

വരുൺ ധവാൻ നായകനാകുന്ന ചിത്രത്തിൽ ആലിയ ഭട്ടാണ് നായിക. ഒപ്പം മാധുരി ദീക്ഷിത്, സൊനാക്ഷി സിന്‍ഹ, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ എന്നിങ്ങനെ വൻ താര നിരയും ചിത്രത്തിന്റെ ഭാഗമാണ്.

കരൺ ജോഹറാണ് ചിത്രം നിർമ്മിക്കുന്നത്. തന്റെ ഡ്രീം പ്രൊജക്റ്റ് എന്നാണ് കരണ്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 15 വര്‍ഷം മുന്‍പ് കരണിന്റെ പിതാവ് യഷ് ജോഹര്‍ കണ്ട സ്വപ്നമാണത്രേ ‘കലങ്കി’ലൂടെ സാക്ഷാത്കരിക്കുന്നത്. ഏപ്രിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.