Wednesday 13 February 2019 11:59 AM IST : By സ്വന്തം ലേഖകൻ

ക്യൂട്ടായും കലിപ്പ് ലുക്കിലും ട്രെയിലറിൽ നിറഞ്ഞ് കാളിദാസ് ജയറാം! വിഡിയോ കാണാം

kalidasan-tre

യുവനടൻ കാളിദാസ് ജയറാമും നടി ഐശ്വര്യ ലക്ഷ്മിയും നായികാ- നായകന്മാരാകുന്ന ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ന്റെ ട്രെയിലർ പുറത്തിറങ്ങി. യൂട്യൂബിൽ റിലീസ് ചെയ്ത വിഡിയോയ്ക്ക് മണിക്കൂറുകൾക്കകം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നതും കാളിദാസ് തന്നെ. ക്യൂട്ടായും കലിപ്പ് ലുക്കിലുമെല്ലാം താരം ചിത്രത്തിൽ എത്തുന്നു. 

മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തിന് ഒന്നു രണ്ട് പ്രത്യേകതകൾ ഉണ്ടെന്ന് സംവിധായകൻ മിഥുൻ പറയുന്നു. ഇത്തവണ തന്റെ സ്ഥിരം സംഗീത സംവിധായകനായ ഷാൻ റഹ്മാനെ മാറ്റി പകരം ഗോപിസുന്ദറിനെയാണ് മിഥുൻ പരീക്ഷിക്കുന്നത്. 

അജു വർഗീസും സണ്ണി വെയ്നും സൈജു കുറുപ്പുമില്ലാതെ നിനക്കൊരു സിനിമയല്ലില്ലോ എന്ന് കളിയാക്കുന്നവർക്കൊരു മറുപടി കൂടിയാണ് ചിത്രമെന്നും മിഥുൻ. കാളിദാസിനെയും ഐശ്വര്യയെയും സഫർ എന്നൊരു നടനെയും മാറ്റിനിർത്തിയാൽ മുപ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. വിഡിയോ കാണാം;