നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിങ്കരായരും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വച്ചായിരുന്നു. അതിനു മുൻപ് ചെന്നൈയിൽ വച്ച് പ്രീവെഡ്ഡിങ് പരിപാടികൾ ഗംഭീരമായി ആഘോഷിച്ചിരുന്നു.
ഇപ്പോഴിതാ, വിവാഹത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത് പരിപാടിയുടെ കുഞ്ഞു വിഡിയോ പങ്കുവച്ചിരിക്കുകയാണ് കാളിദാസ് ജയറാം. നൃത്തം ചെയ്യുന്ന താരിണിയും മാളവികയും ഭർത്താവ് നവ്നീതും വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നു. കാളിദാസിന്റെയും മാളവികയുടെയും നൃത്തവും ജയറാമും പാര്‍വതിയും ഒരുമിച്ച് നൃത്തം ചെയ്യുന്നതും വിഡിയോയില്‍ കാണാം. പാർവതിയുടെ നൃത്തം കണ്ടു കണ്ണ് നിറഞ്ഞു വേദിയിലേക്ക് ഓടി ചെന്ന്, ആനന്ദത്താൽ അമ്മയെ കെട്ടിപിടിക്കുന്നു കാളിദാസ്.