Tuesday 30 October 2018 12:19 PM IST : By സ്വന്തം ലേഖകൻ

‘ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍’ എന്ന് കാളിദാസ്, ‘നീ കുറച്ച് ഡ്രസ് മേടിച്ച് താടാ’യെന്ന് നീരജും; തമ്മിൽ തമ്മിൽ ട്രോളി താരങ്ങൾ

kalidas-neeraj

മലയാളത്തിലെ യുവതാരങ്ങളെല്ലാം തെറ്റില്ലാത്ത ട്രോളൻമാരുമാണ്. കൂട്ടുകാർക്കും ട്രോളൻമാർക്കുമൊക്കെ പലപ്പോഴും ഇവരുടെ ട്രോൾ പണി കിട്ടാറുമുണ്ട്. അതിൽ തമ്മിൽ തമ്മിൽ ട്രോളി കാളിദാസ് ജയറാമും നീരജ് മാധവുമാണ് പുതിയ വിശേഷം സൃഷ്ടിച്ചിരിക്കുന്നത്.

നീരജ് മാധവിന്റെ പോസ്റ്റിന് താഴെ കാളിദാസിന്റെ കമന്റും അതിന് നീരജിന്റെ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ നീരജ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. അതിന് താഴെ ‘ഐഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍’ എന്ന കാളിദാസിന്റെ വിശേഷണത്തിന് ‘നീ കുറച്ച് ഡ്രസ് മേടിച്ച് താടാ എന്നാല്‍ ഞാന്‍ ഇട്ടോളാം’ എന്ന് തമാശയായി നീരജും മറുപടി പറഞ്ഞു.

നവാഗതനായ രജീഷ്ലാല്‍ വംശ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ക’ യാണ് നീരജിന്റെ പുതിയ ചിത്രം.