Monday 17 December 2018 12:27 PM IST : By സ്വന്തം ലേഖകൻ

ഇത് അര്‍ജന്റീനയുടെ ആഘോഷം! കാളിദാസ് ജയറാമിന് പിറന്നാള്‍ സമ്മാനമായി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ പുതിയ പോസ്റ്റർ

kalidas-new

യുവതാരം കാളിദാസ് ജയറാമിന് കൈ നിറയെ ചിത്രങ്ങളാണ്. ജീത്തു ജോസഫ്, സന്തോഷ് ശിവൻ തുടങ്ങി മുതിർന്ന സംവിധായകരുടെ പുതിയ ചിത്രങ്ങളിൽ കാളിദാസാണ് നായകൻ. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ദ്വിഭാഷാ ചിത്രത്തിലും കാളിദാസാണ് നായകനെന്ന് റിപ്പോർട്ടുകളുണ്ട്.

കാളിദാസ് നായകനാകുന്ന മറ്റൊരു പ്രധാന ചിത്രമാണ് യുവസംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’. പ്രശസ്ത സാഹിത്യകാരൻ അശോകൻ ചരുവിലിന്റെ അതേ പേരിലുള്ള കഥയുടെ ചലച്ചിത്ര രൂപമാണിത്.

കാളിദാസ് ജയറാമിന് പിറന്നാള്‍ സമ്മാനമായി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ആഘോഷ പശ്ചാത്തലത്തില്‍, അര്‍ജന്റീനയുടെ ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന നിറവിന്യാസമാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഒപ്പം നവാഗതരുടെ ഒരു വൻ നിരയും ചിത്രത്തിലുണ്ട്.