Friday 28 February 2020 10:06 AM IST : By സ്വന്തം ലേഖകൻ

‘ഞാന്‍ ഒരു ചബ്ബി പെണ്‍കുട്ടിയായിരുന്നു, കൂട്ടുകാര്‍ കളിയാക്കുമായിരുന്നു...’! എന്തിന് തടി കുറച്ചു ? കല്യാണി പറയുന്നതിങ്ങനെ

kalyani-new

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസി ലക്ഷ്മിയുടെയും മകള്‍ കല്യാണി ഇപ്പോൾ തെന്നിന്ത്യയുടെ പ്രിയനായികയാണ്. തെലുങ്ക്, തമിഴ്, മലയാളം സിനിമകളിൽ നായികയായ കല്യാണിയുടെതായി വൻ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.

ഇപ്പോഴിതാ, താൻ ശരീരഭാരം കുറച്ചതിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കല്യാണി തുറന്നു പറഞ്ഞതാണ് വൈറൽ.

പണ്ട് തടിച്ച കുട്ടിയായിരുന്നു കല്യാണി. സിനിമയ്ക്ക് വേണ്ടിയാണോ താരം മെലിഞ്ഞ് സുന്ദരി ആയതെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ടായിരുന്നു.

താന്‍ ആദ്യം ഒരു ചബ്ബി പെണ്‍കുട്ടിയായിരുന്നു. ആദ്യമൊക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ശരിക്കും ടോം ബോയ് ആയിരുന്നു. സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയില്‍ എത്തിയപ്പോഴാണ് തടി കുറച്ചത്. അല്ലാതെ നടിയാകാന്‍ വേണ്ടിയല്ല. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണെന്നും കല്യാണി പറഞ്ഞു.

അനൂപ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് ആണ് കല്യാണിയുടെ ആദ്യ മലയാള ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം ആണ് മലയാളത്തിൽ കല്യാണിയുടെ പുതിയ ചിത്രം.