Saturday 07 April 2018 11:57 AM IST

നായകൻ പ്രണവ് മോഹൻലാൽ, നായിക കല്യാണി പ്രിയദർശൻ, സംവിധാനം അനി ഐ.വി.ശശി! കല്യാണി പറയുന്നു ‘ആ സിനിമ’യെക്കുറിച്ച്

Sujith P Nair

Sub Editor

kalyani_pranav

മോഹൻലാലിന്റെ മകൻ പ്രണവും ഐ.വി.ശശിയുടെ മകൻ അനിയുമാണ് തനിക്ക് ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കൾ എന്ന് പ്രിയദർശന്റെയും ലിസ്സിയുടെയും മകൾ കല്യാണി. മലയാളത്തിൽ തങ്ങളുടെ  ഈ സംഘത്തിന്റെ ചിത്രം തന്റെ സ്വപ്നമാണെന്നും അതു ചിലപ്പോൾ സംഭവിച്ചേക്കുമെന്നും ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ കല്യാണി പറയുന്നു. തെലുങ്കിൽ നാഗാർജുനയുടെ മകൻ അഖിൽ അഖിനേനിയുമൊത്ത് കല്യാണി അഭിനയിച്ച ‘ഹലോ’ സൂപ്പർഹിറ്റായിരുന്നു. മലയാളത്തിലേക്ക് ഉടനുണ്ടോ എന്ന ചോദ്യത്തിനായിരുന്നു കല്യാണിയുടെ മറുപടി.

കല്യാണിയുടെ വാക്കുകൾ:


അച്ഛനും അമ്മയ്ക്കും ഒരുപാട് ഫാൻസ് ഉണ്ടെങ്കിലും ഞങ്ങളെ വളർത്തിയത് സാധാരണക്കാരായാണ്. പഠിക്കുമ്പോൾ ചെന്നൈയിലെ സ്കൂളിൽ സെലിബ്രിറ്റി പദവിയൊന്നും ഇല്ലായിരുന്നു.  മോഹൻലാലങ്കിളിന്റെയും  ഐ.വി. ശശി അങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറ്റവും അടുപ്പം. അപ്പുവും (പ്രണവ് മോഹൻലാൽ) അനിയും (അനി ശശി) കീർത്തിയുമാണ് (കീർത്തി സുരേഷ്) ഏറ്റവും അടുത്ത സുഹൃത്തുക്കൾ.

അപ്പു അന്ന് ഊട്ടിയിലാണ് പഠിക്കുന്നത്. അവധിക്ക് യാത്രകളൊക്കെ ഒരുമിച്ചാണ്. ഞങ്ങളുടെ ആൽബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്. എനിക്ക് അപ്പു സഹോദര നെപ്പോലെയാണ്. സ്വന്തം അനിയൻ ചന്തുവിനേക്കാൾ കൂ ടുതൽ ഞാൻ ഫോട്ടോ എടുത്തിട്ടുള്ളത് അവനൊപ്പമാകും. വലുതായപ്പോൾ അപ്പു ചെന്നൈയിലെത്തി. അപ്പോൾ എല്ലാ വരെയും കസിനാണെന്നാണ് പരിചയപ്പെടുത്തിയത്. അച്ഛയുടെ അടുത്ത സുഹൃത്തിന്റെ മകൻ എന്നൊക്കെ പറയാൻ ബുദ്ധിമുട്ടല്ലേ. അനി ഞങ്ങളുടെയിടയിലെ മുതിർന്ന ആളാണ്. ഭയങ്കര ടാലന്റഡ്. അച്ഛന്റെ എട്ട് സിനിമകളിൽ അനി അസിസ്റ്റന്റായി. ഇപ്പോൾ സ്വന്തമായി സിനിമ ചെയ്യാൻ പോകുന്നു. ഉറപ്പാണ്, ആ സിനിമയിൽ എന്തെങ്കിലും അദ്ഭുതം ഉണ്ടാകും.

kalyani2

ഒരു വീട്ടിൽ രണ്ടു മനസ്സോടെ ഞങ്ങൾക്കു വേണ്ടി ജീവിതം കളയേണ്ടവരല്ല അവർ! കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി