Wednesday 11 December 2019 09:29 AM IST : By സ്വന്തം ലേഖകൻ

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ പ്രിയങ്കരനായ ഒരേയൊരു താരം! കല്യാണിയുടെ ഉത്തരം ഇതാണ്

kalyani

പ്രിയ സംവിധായകൻ പ്രിയദർശന്റെ മകളും യുവനായികയുമാണ് കല്യാണി പ്രിയദർശൻ. തെലുങ്കിൽ അഭിനയജീവിതം തുടങ്ങിയ കല്യാണി മലയാളത്തിൽ അഭിനയിച്ച രണ്ട് ചിത്രങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറിൽ പ്രണവിന്റെ നായികയായും അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ദുൽഖറിന്റെ നായികയായുമാണ് കല്യാണി എത്തുക.

ഇപ്പോഴിതാ, ഒരു പുതിയ അഭിമുഖത്തിൽ താരം തന്റെ പ്രിയ താരത്തെക്കുറിച്ച് പറഞ്ഞതാണ് വൈറൽ. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടെ, പ്രിയതാരത്തെക്കുറിച്ചുള്ള ചേദ്യത്തിന് കല്യാണി നൽകിയ ഉത്തരം മോഹൻലാൽ എന്നായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രിയപ്പെട്ട അഭിനേതാക്കളെക്കുറിച്ച് പറയാനായിരുന്നു അവതാരകന്‍ ആവശ്യപ്പെട്ടതെങ്കിലും എല്ലാം ചേർത്ത് മോഹൻലാൽ എന്ന ഒറ്റ ഉത്തരമാണ് താരം നൽകിയത്.

ഈ ചോദ്യത്തിന് ഒരൊറ്റ ഉത്തരം പറയാനാകുമോയെന്നായിരുന്നു കല്യാണി ആദ്യം ചോദിച്ചത്. ഇതിന് പിന്നാലെയായാണ് മോഹന്‍ലാലിന്റെ പേര് പറഞ്ഞത്.