Monday 18 June 2018 11:07 AM IST : By സ്വന്തം ലേഖകൻ

‘താങ്ക്യൂ ലാലു മാമാ...’; ലാലേട്ടന് നന്ദി പറഞ്ഞ് കല്യാണി പ്രിയദർശൻ

kalyani-lal

കല്യാണി പ്രിയദർശൻ എന്തായാലും തുടക്കം മോശമാക്കിയില്ല. അരങ്ങേറ്റ ചിത്രം ബോക്സ് ഓഫീസിൽ വിജയക്കൊടി പാറിച്ചതിനു പിന്നാലെ ഫിലിം ഫെയർ അവാർഡും ഈ സുന്ദരിയെ തേടിയെത്തിയിരിക്കുന്നു. മലയാളികളുടെ യശസുയർത്തിയ സംവിധായകൻ പ്രിയദർശന്റെ മകളെക്കുറിച്ചു തന്നെയാണ് പറഞ്ഞു വരുന്നത്.

ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ വരവറിയിച്ച കല്യാണിക്ക് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്.

ആശംസാപ്രവാഹത്തിനിടയിൽ കല്യാണിയെ തേടി വിലമതിക്കാനാകാത്ത ഒരു അഭിനന്ദനമെത്തി. സൂപ്പർസ്റ്റാർ മോഹൻലാലാണ് ഉറ്റ ചങ്ങാതിയുടെ മകളെ മനസു നിറഞ്ഞ് അഭിനന്ദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ലാലേട്ടന്റെ ആശംസ.

twee

`ഇരട്ടി സന്തോഷം നൽകിയ അഭിനന്ദന ട്വീറ്റിന് പിന്നാലെയെത്തി കല്യാണിയുടെ മറുപടി. “താങ്ക്യൂ ലാലു മാമാ, ഈ ആശംസ വിലപ്പെട്ടതാണ്‌, താങ്ങള്‍ ഈ സിനിമ കണ്ടു എന്നതും വലിയ സന്തോഷം തരുന്നു`.–കല്യാണിയുടെ വാക്കുകൾ.

വിക്രം കുമാർ സംവിധാനം ചെയ്ത ഹലോയിൽ അഖിൽ അക്കിനേനിയുടെ നായികയായിട്ടായിരുന്നു കല്യാണിയുടെ അരങ്ങേറ്റം.