Monday 18 June 2018 12:48 PM IST : By സ്വന്തം ലേഖകൻ

‘ആ ക്രെഡിറ്റ് അച്ഛയ്ക്കും അമ്മയ്ക്കും മുമ്പേ ഞാൻ അടിച്ചെടുത്തു’; ഫിലിം ഫെയർ പുരസ്കാരം നേടിയ കല്യാണി പ്രിയദർശൻ പറയുന്നു–ചിത്രങ്ങൾ

kalyani-filmfare

സിനിമാക്കുടുംബത്തിലെ ഇളമുറക്കാരി എന്തായാലും തുടക്കം മോശമാക്കിയില്ല. കാത്തു കാത്തിരുന്ന് കൈവന്ന സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്. ആ സന്തോഷത്തിന് ഇരട്ടി മധുരമെന്നോണം ഫിലിം ഫെയർ അവാർഡ്. ഏതൊരു തുടക്കക്കാരിയുടെയും സ്വപ്നമായ ആ `ബ്ലാക്ക് ലേഡിയെ` കൈയ്യിലേന്തിയതിന്റെ ത്രില്ലിൽ നിന്നും കല്യാണി പ്രിയദർശൻ മുക്തയായിട്ടില്ല.

തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം അണിനിരന്ന താരനിബിഡമായ സദസിനെ സാക്ഷിയാക്കി സംവിധായകൻ പ്രിയദർശന്റെയും ലിസ്സിയുടെയും മകൾ കല്യാണി കഴിഞ്ഞ ദിവസമാണ് ഫിലിം ഫെയർ പുരസ്കാരം ഏറ്റുവാങ്ങിയത്. ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ പുരസ്കാരങ്ങിളിലൊന്ന് ഏറ്റുവാങ്ങുമ്പോൾ അഭിനന്ദനപ്പെരുമഴകൾക്കു നടുവിലാണ് കല്യാണി.

kalyani5

പുരസ്കാരങ്ങൾ കൊണ്ട് തിങ്ങിനിറഞ്ഞ വീട്ടിലെ ഷോ കേസിലേക്ക് തന്റെ ഫിലിം ഫെയർ എത്തുമ്പോൾ അതിനെ ഒറ്റവാക്കിലാണ് കല്യാണി വിശേഷിപ്പിക്കുന്നത്; ‘വെരി വെരി സ്പെഷൽ’. ‘ഞങ്ങളുടെ കുടുംബത്തിൽ നിന്നും ആദ്യമായാണ് ഒരാൾ ഫിലിം ഫെയർ പുരസ്കാരം സ്വന്തമാക്കുന്നത്. ദേശീയ അവാർഡു വരെ സ്വന്തമാക്കിയ ആളാണ് അച്ഛൻ. പക്ഷേ ഫിലിം ഫെയർ ആദ്യമായി സ്വന്തമാക്കിയതിന്റെ ക്രെഡിറ്റ്, അതെനിക്കാണേ..’–കുസൃതിയൊളിപ്പിച്ച് കല്യാണിയുടെ വാക്കുകൾ.

kalyani-1

അമ്മ ലിസിയുടെ കൈയ്യിൽ നിന്നും പുരസ്കാരം സ്വന്തമാക്കിയ ആ മനോഹര നിമിഷം ഒരിക്കലും മറക്കാനാകാത്തത് എന്നാണ് കല്യാണി വിശേഷിപ്പിക്കുന്നത്.

‘അമ്മയെ ഫിലിം ഫെയർ വേദിയിലേക്ക് ക്ഷണിക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല, അത് എനിക്ക് അവാർഡ് സമ്മാനിക്കാനുള്ള വേദിയൊരുക്കമായിരിക്കുമെന്ന്. ഏതോ ഒരു വിഭാഗത്തിലെ അവാർഡ് സമർപ്പിക്കാനായിരുന്നു ആ ക്ഷണം എന്നാണ് ഞാൻ കരുതിയത്. എന്നാൽ മികച്ച നവാഗത താരത്തിന്റെ പേര് അമ്മ പ്രഖ്യാപിച്ചതും, അത് ഞാനായതും ശരിക്കും ത്രില്ലടിപ്പിക്കുന്നതായിരുന്നു’.– കല്യാണി വനിത ഓൺലൈനോട് പറഞ്ഞു.

kalyani3

വിക്രം കുമാർ സംവിധാനം ചെയ്ത ഹലോയിൽ അഖിൽ അക്കിനേനിയുടെ നായികയായിട്ടായിരുന്നു കല്യാണിയുടെ അരങ്ങേറ്റം.

kalyani4