Monday 02 December 2019 12:43 PM IST : By സ്വന്തം ലേഖകൻ

ടെറസിനു മുകളിൽ സൊറ പറഞ്ഞിരിക്കുന്ന ദുൽഖറും കല്യാണിയും! ചിത്രം പങ്കുവച്ച് കല്യാണി കുറിച്ചതിങ്ങനെ

dulquer

സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന അനൂപ് സത്യൻ ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള, ദുൽഖറിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് കല്യാണി.

ടെറസിനു മുകളിൽ സൊറ പറഞ്ഞിരിക്കുന്ന ദുൽഖര്‍ സൽമാനും കല്യാണിയുമാണ് ഈ ചിത്രത്തിൽ. കല്യാണിയുടെ കൈയിലിരിക്കുന്ന കടലാസിൽ ഒരു പെൺകുട്ടിയുടെ രൂപം വരച്ചിരിക്കുന്നതും കാണാം.

‘നിങ്ങൾക്ക് പത്ത് മിനിറ്റിനുള്ളിൽ വിമാനത്താവളത്തിൽ എത്തേണ്ടി വരികയും അപ്പോൾ തന്നെ നിങ്ങളുടെ സംവിധായകന് ഒരു ഷോട്ട് എടുക്കേണ്ടിവരികയും ചെയ്യുമ്പോൾ… അപ്പോളാണ് സെറ്റിൽ മാജിക് സംഭവിക്കുന്നത്’ എന്ന് ചിത്രത്തിനൊപ്പം കല്യാണി കുറിച്ചു.

ഇതിന് ‘എനിക്ക് ഈ സീക്വൻസ് ഇഷ്ടമാണ്. കല്യാണിക്കും ഇൻഡിഗോയ്ക്കും നന്ദി’ എന്നാണ് അനൂപ് ഇതിന് മറുപടി കുറിച്ചത്.