Thursday 19 May 2022 09:19 AM IST : By സ്വന്തം ലേഖകൻ

‘മമ്മൂക്കയുടെ അഭിനയം മതിയാകുന്നില്ല, അദ്ദേഹം ഇനിയും ആയിരം വർഷം ജീവിക്കണം’: കനി കുസൃതിയുടെ കുറിപ്പ്

kani

മമ്മൂക്കയുടെ അഭിനയം മതിയാകുന്നില്ലെന്നും അദ്ദേഹം ഇനിയും ആയിരം വർഷം ജീവിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നുവെന്നും നടി കനി കുസൃതി. മമ്മൂട്ടി നായകനായെത്തിയ പുഴുവിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

‘മമ്മൂക്കയുടെ അഭിനയം മതിയാകുന്നില്ല. അദ്ദേഹം ഇനിയും ആയിരം വർഷം ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അഭിനയം വെറും പെരുമാറ്റമല്ലെന്ന് ഓർമ്മിപ്പിച്ചതിന് നന്ദി’ എന്നാണ് മമ്മൂക്കയുടെ വിവിധ കഥാപാത്രങ്ങളുടെ ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു.

മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘പുഴു’. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ആദ്യമായി ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് ‘പുഴു’.