സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കുന്നതിനിടെ നടി കനി കുസൃതി നൽകിയ മറുപടികള്‍ ചർച്ചയാകുന്നു. മമ്മൂട്ടിയോ മോഹൻലാലോ പ്രിയ നടൻ എന്ന ചോദ്യത്തിന് ഉര്‍വശി എന്നാണ് നടി മറുപടി നൽകിയത്. പാർവതിയോ മഞ്ജു വാരിയറോ എന്ന ചോദ്യത്തിനും ഉർവശി എന്നായിരുന്നു മറുപടി. എന്നാൽ മഞ്ജു വാരിയറുടെ കടുത്ത ആരാധികയാണെന്നും താരം മനസ്സ് തുറന്നു. ഇതുപോലെ സിനിമയും ജീവിതവുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങൾക്ക് രസകരവും വ്യത്യസ്തവുമായ മറുപടിയാണ് നടി നൽകിയത്. സിനിമയിൽ വന്നില്ലെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് നടിയായില്ലെങ്കിൽ ഡോക്ടർ ആയേനെ എന്നും കനി പറഞ്ഞു. അതേസമയം കനിയുടെ മറുപടിയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.